Friday, January 6, 2012

പുല്ലരിക്കുന്ന്

പ്രഭാതം പൊട്ടിവിടരുന്നത് കണ്ടിട്ട് ഒത്തിരി നാളായി......... ഞാൻ എന്റെ നിദ്രയിൽ നിന്നും വിമുക്തനാകുമ്പോൾ മിക്കവാറും പ്രഭാതം വിടർന്ന് ഒരു ചുവന്ന പൂവായി മാറിയിരിക്കും.....

പ്രിയതമയുടെ ഒട്ടും പ്രിയമല്ലാത്ത വിളികൾ കേട്ടു കൊണ്ടാണ് രാവിലെ ഉറക്കത്തിൽ നിന്നും ഉണർന്നത്, കട്ടൻ കാപ്പി വെച്ചിരിക്കുന്ന ഗ്ലാസ് തപ്പിതടഞ്ഞെടുത്ത് പതുക്കെ കുടിതുടങ്ങി, ഈ കട്ടൻ കാപ്പിയില്ലായിരുന്നെങ്കിൽ ഞാൻ രാവിലെ എങ്ങനെ എഴുന്നേൽക്കുമായിരുന്നു എന്നത് ഇന്നും എന്റെ ചിന്താവിഷയമാണ്, കുറഞ്ഞപക്ഷം ഞങ്ങൾ പുല്ലരിക്കുന്നുകാരുടെ ജീവന്റെയും ആരോഗ്യത്തിന്റെയും രഹസ്യം ഈ കട്ടൻ കാപ്പിയാണ്.

സമയം 9.30, ഇനി ഓഫീസിലേക്ക് ഒരു മരണപ്പാച്ചിലാണ്...... പലവിധ സർക്കസുകൾക്കൊടുവിൽ ഒരു വിധം ഓഫീസിലെത്തി....... പതിവ് പൊലെതന്നെ ചോട്ടു (ഓഫീസ് ബോയ്) വന്നിട്ടുണ്ട്, ഞാൻ വന്നപ്പൊൾ തന്നെ അവൻ കിച്ചനിൽ നിന്നും ഒരു കട്ടൻ..... നോ..നോ....... ബ്ലാക്ക് കോഫിയുമായി വന്നു.   എ.സിയുടെ അരിച്ചിറങ്ങുന്ന തണുപ്പത്ത് ചോട്ടു ഇരുന്ന് വിറക്കുന്നത്, ഇന്നലെ മുഴുവൻ രാത്രിയിലും കൊതുക് കടികൊണ്ട ഞാൻ വീട്ടിൽ എ.സിയില്ലത്തതിന്റെ കാരണക്കാ‍രൻ അവനാണെന്നത് പൊലെ ഒരു പ്രത്യേക സുഖത്തൊടെ നോക്കികൊണ്ട് മെയിൽ ചെക്ക് ചെയ്യാൻ തുടങ്ങി..........  

ഇന്നലെ ഞയറാഴ്ച്ചയായിരുന്നത് കൊണ്ട് പ്രധാനപ്പെട്ട മെയിലുകളൊന്നും ഇല്ലാത്തത് കൊണ്ടു പതുക്കെ എന്റെ പ്രിയപ്പെട്ട കായിക വാർത്തകളിലേയ്ക്ക് കടന്നു........ മാഞ്ചസറ്റർ യുണറ്റെഡ് പതിവ് പൊലെ ജയിച്ചിരിക്കുന്നു........  ഫുട്ബൊൾ എന്നും ഞങ്ങൽ പുല്ലരിക്കുന്നുകാരുടെ ജീവ സ്പ്ന്ദനമായിരുന്നു.... കൊയ്ത്തുകഴിഞ്ഞ പാടങ്ങളും മറ്റും ഫുട്ബോളിന്റെ ആരവങ്ങളിൽ മുഴുകിയിരുന്ന ഒരു നല്ലകാലം...... ഞങ്ങളുടെ ടീ മാഞ്ചസറ്റർ യുണറ്റെഡിനെ പോലെ കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലസിയിരുന്ന കാലം, ഞങ്ങളുടെ പ്രധാന എതിരാളികളായ ലക്ഷംവീട് കോളനിയിലെ ടീമിൽ ഒരു ബിജു വരുന്നത് അവന്റെ കരിപൊലെ കറുത്ത അവന്റെ കരീവീട്ടിയിൽ കടഞ്ഞെടുത്ത ശരീരം ഞങ്ങളുടെ ടീമിന്റെ മനോബലം ചൊർത്തികളഞ്ഞു, അടുത്ത കളിക്ക് മുമ്പുള്ള സുപ്രധാന ടീം മീറ്റിങ്ങിൽ ഞാങ്ങളുടെ അപ്രഖ്യപിത മനേജർ ചിപ്പണ്ടി ഷിബു ആ സുപ്രധാന തീരുമാനം അറിയിച്ചു......... അവരുടെ ടീമിലെ കറുമ്പൻ ബിജുവിനെ നേരിടാൻ നമ്മളുടെ ബിജു  ഉണ്ടാകും.   ടീമിന്റെ ഭയചകിതമായ അന്തീരിക്ഷം മാറ്റിയെടുക്കാൻ ചിപ്പാണ്ടിയുടെ നിർദ്ദേശത്തെ ഞാൻ ഒരു ചെറിയ ആശംങ്കയോടെ സ്വീകരിച്ചു.....     ഫെനൽ മത്സരം വിസിൽ മുഴങ്ങി.... കറുമ്പൻ ബിജുവിനെ വിടതെ ഞാൻ കവർ ചെയ്തുകൊണ്ടിരുന്നു.. ശക്തമായ പല ഷോട്ടുകളും ഞാൻ തുടക്കത്തിൽ തന്നെ ബ്ലോക്ക് ചെയ്തു.... അതിനിടക്ക് ഞങ്ങളുടെ സ്ട്രെക്കെർ ആത്മാവ് ഷാജി തന്റെ എലുമ്പൻ കാലുകൾ കൊണ്ട് ഞാൻ കൊടുത്ത ഒരു നീണ്ടപാസ് ഗോളാക്കുന്നതിൽ വിജയം നേടി...... ഹാഫ് ടെമിൽ ചിപ്പണ്ടി ഷിബുന്റെയും ഞങ്ങളുടെ പക്ഷത്തെ ചില പഴയ പടക്കുതിരകളുടെയും നിർദ്ദേശപ്രകാരം ഡിഫൻസ് ശക്തമാക്കി ഒരു ഗോളിന് ജയിക്കുക എന്ന യുദ്ധത്രന്ത്രം ആവിഷ്ക്കരിച്ചു....      

കളിതുടങ്ങി ഒരു മിനിറ്റിനകം കറുമ്പൻ ബിജു തന്റെ തനിനിറം പുറത്തെടുത്തു, ജീവനിൽ കൊതിയുള്ള ഞങ്ങളുടെ ഹീറോകൾ കറുമ്പന്റെ നിഴൽ കാണു‌മ്പോഴെ ഓടിയെളിച്ചു.... ഞാനും, എന്റെ പുറകിൽ ഞങ്ങളുടെ ഗോളി... ടോമിച്ചനും മാത്രം..  ടോമിച്ചൻ ഒരു 6.3 ഉയരവും, കവുണ്ട് (അടക്കാമരം) പൊലെയുള്ള ശരീരവും.... ടോമിച്ചൻ എന്റെയടുത്ത് വന്ന് ഒരു ചെവിയിൽ പതുക്കെ പറഞ്ഞു... എടാ. കറുമ്പൻ ബിജുവിനെ നീ നോക്കിക്കോണം, പിന്നെ ഒരു കാര്യം അവന്റെ ഒരടി പൊലും പുറകോട്ട് വിട്ടാൽ ഞാൻ മാറികൊടുക്കും.... നയം വ്യക്തമാക്കിയ ടോമിച്ചനെ ദയനീയമായി നൊക്കി ഞാൻ പാഞ്ഞടുക്കുന്ന കറുമ്പന്റെ ഓരോ അസ്ത്രങ്ങളും തടുത്ത്കൊണ്ട് ഒരു അതികായനായി നിന്നു.  കളി അവസ്സാനിക്കാൻ ഇനി മിനിറ്റുകൾ മാത്രം ......... കൊലകൊമ്പനെ പൊലെ കറുമ്പൻ ബിജു വലത് വശത്ത്കൂടി പാഞ്ഞടുക്കുന്നു...  ഞങ്ങളുടെ പ്രതിരോധനിരകൾ ഒന്നൊന്നായി തകർന്ന് വീഴുന്നു..... ഞാൻ സകല ദെവങ്ങളെയും മനസിൽ ധ്യാനിച്ച് ആ ഒറ്റകൊമ്പന്റെ മുന്നിലെക്ക് എന്നെ തന്നെ സമർപ്പിച്ച് നിന്നു................ മലയിടിഞ്ഞ് എന്റെ മുകളിലെക്ക് വീഴുന്നതും പ്രതീക്ഷിച്ച് ഞാൻ കണ്ണൂകൾ മുറുക്കി അടച്ച്.........  ......... ഒന്നും സംഭവിച്ചില്ല... ഒരു നിമിഷത്തെ ആശ്വാസം.. തിരിഞ്ഞ് നോക്കി കറുമ്പൻ എന്നെ മറികടന്നിരിക്കുന്നു ... ഞാൻ ഓടി അവന്റെ അടുത്തേയ്ക്ക് ചെല്ലാൻ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അവൻ ശക്തമായ ഒരു ഷോട്ട് എടുത്ത് കഴിഞ്ഞു..... ടോമിച്ചൻ പക്ഷെ പറഞ്ഞത് പൊലെ മാറിയില്ല, അവൻ ബൊൾ ലക്ഷ്യമാക്കി ചാടികഴിഞ്ഞു..... യെസ് ടോമിച്ചന്റെ വിരലുകൾ പന്തിൽ മുട്ടി......    പന്ത് വെളിയിലെയ്ക്ക് ടൊമിച്ചൻ കുത്തിയകറ്റി... കോർണർക്കിക്ക് ക്ലിയർ ചെയ്യ്‌തതൊട് കൂടി ഫെനൽ വിസിൽ മുഴങ്ങി.....   എല്ലാവരും കൂടി കരയുന്ന ടോമിച്ചനെ പൊക്കിയെടുത്ത് ...........ആഘോഷംതുടങ്ങി.   ടോമിച്ചൻ തന്റെ സകലശക്തിയുമെടുത്ത് പറഞ്ഞു ... എടാ പട്ടികളെ എന്നെ ആശുപത്രിയി കൊണ്ട്പൊകടാ....  അപ്പൊഴാണ് ഞാങ്ങൽ ഫുട്ബോൾ പൊലെ വീർത്തിരിക്കുന്ന ടോമിച്ചന്റെ ചൂണ്ട്‌വിരൽ കണ്ടത്......... 

തന്നെയിരുന്ന് ചിരിക്കുന്ന എന്നെ നോക്കി ചൊട്ടുവിന്റെ മുഖത്ത് ഒരു അതിശയം അവഗണിച്ച് ഞാൻ മാനോരമ പത്രം തുറന്നു, ആദ്യം ഞാൻ മനോരമയെ തുറക്കു, കാരണം ഞാൻ അതിന്റെ മുറ്റത്ത് കളിച്ച് വളന്ന ഒരാളായതിന്റെ ഒരു ഇത്......, പത്രങ്ങൾ ഒന്നൊന്നായി വായിച്ച് അവസ്സാനം ദേശഭിമാനിയും വായിച്ച്‌കഴിഞ്ഞപ്പൊൾ.... ഒരു ബിജു ജോൺ മാത്രം മനസിൽ നിക്കുന്നു, ഞാൻ പിന്നെയും മനോരമയുടെ ചരമകോളത്തിലെ ആ വാർത്തയിലെക്ക് തിരിച്ച് ചെന്നു....... മള്ളുശ്ശേരിൽ, നടുവത്ത് വീട്ടിൽ ബിജു ജോൺ എറ്റുമാനുരിനടുത്ത് കാറപകടത്തിൽ മരിച്ചിരിക്കുന്നു..... അതെ മള്ളുശ്ശേരി ഞങ്ങളുടെ പുല്ലരിക്കുന്ന് തന്നെ, ഫോൺ എടുത്ത് മണ്ടൻ ജോമോനെ വിളിച്ചു, ഒരു കരച്ചിലോടെ അവൻ പറഞ്ഞു നമ്മടെ ടോമിച്ചൻ പൊയടാ......... ഞാൻ ഞെട്ടലോടെ ഓർത്തു, ടോമിച്ചന്റെ സ്കൂളിലെ പേരു ബിജു ജോൺ എന്നായിരുന്നു.......

എന്റെ ഓർമ്മയിൽ എന്തിനാണ് അന്നവൻ വന്നത്,  വർഷങ്ങളായി നാട്ടിൽ വരാതിരുന്ന എന്നെ അവൻ അറിയിച്ചതാണൊ........ ഞാൻ പോവുകയാണെന്ന്.